മഹാ കുംഭമേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലൊറീൻ പവൽ ജോബ്‌സ് , കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു

ആപ്പിൾ സഹസ്ഥാപകനായ അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് ശനിയാഴ്ച വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. മഹാ കുംഭമേളയ്ക്കായി പ്രയാഗ്‌രാജിലേക്ക് പോയി. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ് ഗിരി ജി മഹാരാജും ലോറീനൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഇന്ത്യൻ വസ്ത്രം ധരിച്ച്, കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശ്രീകോവിലിന് പുറത്ത് നിന്ന് ലോറീൻ പ്രാർത്ഥന നടത്തി.

“ഹിന്ദു പാരമ്പര്യങ്ങൾ അവർ പിന്തുടരുന്നു… നമ്മുടെ ഇന്ത്യൻ പാരമ്പര്യമനുസരിച്ച്, അഹിന്ദുവിന് ശിവലിംഗം തൊടാൻ കഴിയില്ല. അതുകൊണ്ടാണ് ലോറീൻ പുറത്തു നിന്ന് പ്രാർഥിച്ചത്,” കൈലാസാനന്ദ് ഗിരി പറഞ്ഞു.

കമല’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ലോറീൻ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കും. ത്രിവേണി സ്‌നാനത്തിനും പദ്ധതിയിടുന്നതായി കൈലാസാനന്ദ് ഗിരി പറഞ്ഞു

Steve Jobs’ Wife Laurene Powell came to attend Maha Kumbh Festival

Also Read