ഈ ദിവസം അദ്ദേഹമില്ലാതെ സാധ്യമാകുമായിരുന്നില്ല, ഗാസയിലെ സന്തോഷത്തിന് ട്രംപിനോട് നന്ദി പ്രകടിപ്പിച്ച് യുഎസ് പ്രത്യേക ദൂതൻ

വാഷിംഗ്ടൺ/ഗാസ: ഗാസയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുന്നത് കാണാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്. വെടിനിർത്തൽ ചർച്ചകളിൽ നിർണായക പങ്കുവഹിച്ച വിറ്റ്‌കോഫ് എക്സിൽ ഇങ്ങനെ കുറിച്ചു: “ഈ ദിവസം ഞാൻ കാണുമോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് തിരികെ ലഭിക്കുന്നുവെന്നറിയുന്നത് അതിഗാഢമായ സന്തോഷം നൽകുന്നു. ഇന്ന്, ഇരുപത് കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി ഒരിക്കലും കാണില്ലേ എന്ന അസഹനീയമായ വേദനയിൽ നിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നു.”

എന്നിരുന്നാലും, ഈ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷത്തിൽ പോലും, പ്രിയപ്പെട്ടവർ ജീവനോടെ മടങ്ങിവരാത്തവരെ ഓർത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കുക എന്നത് ഒരു അനിവാര്യ കടമയാണ്, അവരുടെ ഓർമകളെ എന്നും ബഹുമാനിക്കുന്നതിനുള്ള മാന്യമായ പ്രവൃത്തിയുമാണ്.” ഇന്നത്തെ സംഭവങ്ങൾ, 2011-ൽ മരിച്ച തന്റെ മകൻ ആൻഡ്രൂവിന്റെ സാന്നിധ്യം തനിക്ക് അനുഭവപ്പെടുത്തുന്നുവെന്നും വിറ്റ്‌കോഫ് പറഞ്ഞു. പ്രസിഡന്റ് ട്രംപിനോട് താൻ ആഴമായി നന്ദിയുള്ളവനാണെന്നും, അദ്ദേഹമില്ലാതെ ഈ ദിവസം ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും യുഎസ് പ്രത്യേക ദൂതൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide