
ന്യൂഡൽഹി : അലാസ്ക-കാനഡ അതിർത്തിക്ക് സമീപം 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം, ശനിയാഴ്ച രാവിലെ 11:41 നായിരുന്നു ശക്തമായ ഭൂരമ്പം അനുഭവപ്പെട്ടത്. യാകുടാറ്റിലും ജുനൗവിലും ഭൂകമ്പം അനുഭവപ്പെട്ടു. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം റിപ്പോർട്ട് ചെയ്തു.
ഭൂമിയിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. അലാസ്കയിലെ ജുനൗവിന് വടക്ക് പടിഞ്ഞാറ് 230 മൈൽ (370 കിലോമീറ്റർ) അകലെയും യുകോണിലെ വൈറ്റ്‌ഹോഴ്‌സിന് പടിഞ്ഞാറ് 155 മൈൽ (250 കിലോമീറ്റർ) അകലെയുമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതുവരെ, നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Strong earthquake, magnitude 7.0, hits Alaska-Canada border, no tsunami warning
Tags:









