
ടെക്‌സസ്: ഫ്രിസ്‌കോ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന്. കൊതപാതകം നടത്തിയതും കൊല്ലപ്പെട്ടതും 17 വയസുള്ളവരാണ്. ബുധനാഴ്ച രാവിലെ, ട്രാക്ക് മീറ്റിനിടെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കുത്തേറ്റത്. ഫ്രിസ്‌കോയിലെ സെന്റിനല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ 17 വയസ്സുള്ള കാര്‍മെലോ ആന്റണിയാണ് മെറ്റ്കാഫിന്റെ(17)നെഞ്ചില്‍ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുത്തിയെന്നു പറയപ്പെടുന്ന കാര്‍മെലോ ആന്റണിയെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.