‘യുവതയിലെ കുന്തവും കൊടചക്രവും’ ചര്‍ച്ചയായി സുധാകരന്റെ കവിത, കൊട്ട് എസ്എഫ്‌ഐക്ക്, അക്ഷയ്ക്കുള്ളത് വരികള്‍ക്കിടയില്‍

ആലപ്പുഴ: വരികളിലൂടെ എസ്എഫ്‌ഐക്കെതിരെ പരോക്ഷ പരിഹാസവുമായി ജി. സുധാകരന്റെ കവിത. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ജി. സുധാകരനെ പരിഹസിച്ച് എസ്എഫ്‌ഐ നേതാവ് എ.എ. അക്ഷയ് രംഗത്തെത്തിയിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് പുതിയ കവിതയുമായി സുധാകരന്‍ എത്തിയത്.

യുവതയിലെ കുന്തവും കൊടചക്രവും എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ‘ഞാന്‍ നടന്നു പഠിച്ച വിപ്ലവ കലാസ്ഥാപനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങുന്നു, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാന്‍ ക്ഷമയില്ലാത്തവര്‍’ എന്നാണ് കവിതയിലൂടെ സുധാകരന്‍ പറഞ്ഞുവെക്കുന്നത്.

ഈ മണ്ണില്‍ ഇനിയും ആനേകായിരങ്ങള്‍ പുതിയ നേതൃത്വമായി ജനിക്കും, ഇത് തനിക്ക് ശേഷം ആരും വേണ്ട എന്ന് മര്‍ക്കട മുഷ്ടി ചുരുട്ടിയ നേതാവിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്നായിരുന്നു അക്ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിനു പിന്നാലെയാണ് സുധാകരന്റെ കവിത പുറത്തുവരുന്നത്.

More Stories from this section

family-dental
witywide