സുനിത ഇന്ത്യയിലേക്ക് വരും, സുനിതയുടെ മടങ്ങിവരവിൽ സന്തോഷം അറിയിച്ച് കുടുംബം

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ നാസ സയൻ്റിസ്റ്റ് സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ഒരു ‘സർറിയൽ” നിമിഷം എന്നാണ് സുനിത ഭൂമിയെ തൊട്ട നിമിഷത്തെ നാത്തൂൻ ഫാൽഗുനി പാണ്ഡ്യ വിവരിച്ചത്. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.

“ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്”- ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

എല്ലാവരും ഒരുമിച്ച് ഒരുമിച്ച് അവധിക്കാലംപദ്ധതിയിടുന്നുണ്ടെന്നും സുനിത വില്യംസ് കുടുംബത്തോടൊപ്പം ധാരാളം സമയം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി. വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ തുടങ്ങിയ ചോദ്യത്തിന്, അത് അവളുടെ ഇഷ്ടം എന്നായിരുന്നു ഫാൽഗുനിയുടെ മറുപടി .

59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവർക്കും അവൾ ഒരു മാതൃകയാണ്. ഫാൽഗുനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. പ്രധാനമന്ത്രി മാർച്ച് ഒന്നിന്‌ എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്സിൽ പങ്കുവെച്ചത്.

Sunita Williams will visit India says her sister in law

More Stories from this section

family-dental
witywide