ഇനിയും കാത്തിരിക്കേണ്ടി വരില്ല…പ്രതീക്ഷയോടെ സുനിതയും വില്‍മോറും; മടങ്ങിവരവ് 19 ന് ?

വാഷിങ്ടന്‍ : പത്തുദിവസത്തില്‍ താഴെമാത്രം പദ്ധതിയുണ്ടായിരുന്ന ബഹിരാകാ യാത്ര സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും കൊണ്ടെത്തിച്ചത് 9 മാസം നീണ്ട ബഹിരാകാശ ദൗത്യത്തിലേക്കായിരുന്നു.

പലപ്രാവശ്യം മാറ്റിവെച്ച മടക്കയാത്ര ഇനിയും നീണ്ടുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ ഇന്നു പുലര്‍ച്ചെയും പേടകം പുറപ്പെടാനിരുന്നുവെങ്കിലും സാങ്കേതിക തകരാര്‍ വില്ലനായിരുന്നു. ഇതിനു പിന്നാലെ ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30ന് (യുഎസ് സമയം വെള്ളിയാഴ്ച വൈകിട്ട് 7.03) സ്‌പേസ് എക്‌സിന്റെ ക്രൂ10 ദൗത്യം വിക്ഷേപിക്കാനാണു പുതിയ തീരുമാനം. ഇതേക

ഈ സമയത്തു വിക്ഷേപണം നടത്താനാണ് ആലോചിക്കുന്നതെന്നാണ് സ്‌പേസ് എക്‌സ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, പുതുക്കിയ തീയതിയും സമയവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്നും ഫാല്‍ക്കണ്‍ റോക്കറ്റ് ഇന്നു വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, വിക്ഷേപണത്തിന് 4 മണിക്കൂര്‍ മുന്‍പു ഹൈഡ്രോളിക് സിസ്റ്റത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തുകയും വിക്ഷേപണം മാറ്റിവെക്കുകയുമായിരുന്നു.

Also Read

More Stories from this section

family-dental
witywide