തരൂരിൻ്റെ ഇംഗ്ലീഷിനോട് പടവെട്ടി ബേസിൽ; ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലെന്ന് ശശി തരൂർ

കേരള സൂപ്പർ ലീഗിന്റെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കുന്നതിന് മുന്നോടിയായി ഇറങ്ങിയ സൂപ്പർ ലീഗ് കേരളയുടെ പ്രമോ വീഡിയോ വൈറലാകുന്നു. ഇത്തവണ ശശിതരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പടവെട്ടി നിൽക്കുന്ന ബേസിലിനെ കാണാം. ‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’ എന്ന് മലയാളത്തിൽ പറഞ്ഞും ബേസിലിനെ ഞെട്ടിക്കുകയാണ് തരൂർ വീഡിയോയിൽ. നേരത്തെ ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിച്ച വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നുവെങ്കിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് ശശി തരൂരും ഒത്തുള്ള ബസിലിന്റെ സംഭാഷണമാണ്.

തിരുവന്തപുരം കൊമ്പൻ ടീമിന്റെ രക്ഷാധികാരിൽ ഒരാളാണ് ശശി തരൂർ. ഒക്ടോബർ 5 നാണ് തിരുവന്തപുരം കൊമ്പൻ കണ്ണൂർ വാരിയേസുമായി ഏറ്റുമുട്ടുന്നത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ആദ്യ മത്സരം ബേസിലിന്റെ കാലിക്കറ്റ് എഫ്.സിയും പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചി എഫ്.സിയും തമ്മിലാണ്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. രണ്ടാം മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് മലപ്പുറം എഫ് സിയും തൃശ്ശൂർ എഫ് സിയും തമ്മിൽ ഏറ്റുമുട്ടും.

More Stories from this section

family-dental
witywide