എത്ര കാലമെടുത്താലും യുക്രൈനുള്ള പിന്തുണ തുടരും; സ്റ്റാർമർ വാഷിംഗ്ടണിലേക്ക്, ട്രംപ് – സെലെൻസ്കി ചർച്ചയിൽ പങ്കെടുക്കും

ലണ്ടൻ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പങ്കെടുക്കും. നാളെ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്ന മറ്റ് യൂറോപ്യൻ നേതാക്കൾക്കൊപ്പം സ്റ്റാർമറും ചേരും. എത്ര കാലമെടുത്താലും യുക്രൈനുള്ള ബ്രിട്ടൻ്റെ പിന്തുണ തുടരുമെന്നും സ്റ്റാർമർ ഉറപ്പുനൽകും. സമാധാനത്തിനായുള്ള ട്രംപിൻ്റെ ശ്രമങ്ങളെയും സ്റ്റാർമർ അഭിനന്ദിച്ചു. റഷ്യയുടെ നിയമവിരുദ്ധമായ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ശ്രമങ്ങളെ സ്റ്റാർമർ അഭിനന്ദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം. സമാധാനത്തിലേക്കുള്ള വഴി സെലെൻസ്കിയുടെ സമ്മതമില്ലാതെ തീരുമാനിക്കാൻ കഴിയില്ല എന്നും സ്റ്റാർമർ പറഞ്ഞു. കൂടിക്കാഴ്ചക്ക് മുന്നോടിയായി, യുക്രൈനിലെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുടെ ‘സമ്മതരായവരുടെ കൂട്ടായ്മ’ (coalition of the willing) എന്ന യോഗത്തിലും സ്റ്റാർമർ സഹ-അധ്യക്ഷനാകും. ഏതെങ്കിലും കരാറിൻ്റെ കാര്യത്തിൽ യുക്രെയ്ന് ശക്തമായ സുരക്ഷാ ഉറപ്പുകൾ നൽകുന്നത് ചർച്ച ചെയ്യാനാണ് ഈ യോഗം