
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയുടെ ഗ്രീൻ സിഗ്നൽ. വിദ്യാഭ്യാസ വകുപ്പിലെ കൂട്ട പിരിച്ചുവിടൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ട്രംപിന്റെ പദ്ധതി അനിശ്ചിതമായി നിർത്തിവച്ച കീഴ്ക്കോടതി വിധി സുപ്രീം കോടതി തൽക്കാലമായി മരവിപ്പിക്കുകയും ചെയ്തു.
സുപ്രീംകോടതിയുടെ വിധി വന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾ ഉടൻ പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾ ഉടൻ പുനരാരംഭിക്കുമെന്ന് സൂചിപ്പിക്കുന്ന നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.