
കലാപബാധിതതമായ മണിപ്പൂരിൽ സന്ദർശനം നടത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാർ സംസ്ഥാനത്തെ ശാന്തമാക്കാൻ വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂരിൽ സന്ദർശനം നടത്തിയത്. ചുരാചന്ദ്പ്പൂർ, ബിഷ്ണുപൂർ എന്നിവിടങ്ങളിലാണ് സുപ്രീം കോടതി ജസ്റ്റിസ് സംഘം സന്ദർശനം നടത്തിയത്. ക്യാമ്പുകൾ അടക്കം സന്ദർശിച്ച് കലാപബാധിതരരെ ജഡ്ജിമാർ കാണ്ടു. അതേസമയം മെയ്തെ വിഭാഗത്തിൽ പെട്ട സുപ്രീംകോടതി ജഡ്ജി എൻകെ സിങ്ങ് ചുരാചന്ദ്പ്പൂരിൽ സന്ദർശനം നടത്തില്ല. ഈക്കാര്യത്തിൽ കുക്കി സംഘടനകൾ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് എൻ കെ സിങ്ങ് ഇവിടേക്കുള്ള യാത്ര മാറ്റിയത്.