
വാഷിംഗ്ടണ്‍ : യുഎസില്‍ ഫെഡറല്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ഒരുമാസത്തിലേക്ക്.
മുപ്പതുദിവസം പിന്നിടുന്ന ഷട്ട്ഡൗണില്‍ അമേരിക്കക്കാര്‍ക്ക് ആശങ്ക വര്‍ധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തെയും റിപ്പബ്ലിക്കന്‍മാരെയും കുറ്റപ്പെടുന്നുവെന്നും റിപ്പോര്‍ട്ട്. ഷട്ട്ഡൗണിനെ ട്രംപ് ഗവണ്‍മെന്റ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതില്‍ അമേരിക്കന്‍ ജനത കൂടുതല്‍ വിയോജിപ്പും പ്രകടിപ്പിക്കുന്നുണ്ടെന്ന് ഇപ്സോസിന്റെ നോളജ് പാനല്‍ ഉപയോഗിച്ച് നടത്തിയ എബിസി ന്യൂസ്/വാഷിംഗ്ടണ്‍ പോസ്റ്റ്/ഇപ്സോസ് സര്‍വ്വേയില്‍ പറയുന്നു.
ഈ അടച്ചുപൂട്ടലിന് ഡെമോക്രാറ്റുകളേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ ട്രംപിനെയും കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാരെയും കുറ്റപ്പെടുത്തുന്നുവെന്ന് സര്‍വ്വേ കണ്ടെത്തി. ഗവണ്‍മെന്റ് അടച്ചുപൂട്ടലിനെക്കുറിച്ച് മുക്കാല്‍ ഭാഗം അമേരിക്കക്കാരും ആശങ്കാകുലരാണെന്ന് സര്‍വ്വേ പറയുന്നു, വാഷിംഗ്ടണ്‍ പോസ്റ്റ് പോളില്‍ ഇപ്പോള്‍, 43% അമേരിക്കക്കാരും ഷട്ട്ഡൗണിനെക്കുറിച്ച് ‘വളരെ’ ആശങ്കാകുലരാണെന്ന് പറയുന്നു, ഒക്ടോബര്‍ 1 ന് ഇത് 25% ആയിരുന്നു. ഈ 45% അമേരിക്കക്കാരും ട്രംപും കോണ്‍ഗ്രസ് റിപ്പബ്ലിക്കന്‍മാരുമാണ് അടച്ചുപൂട്ടലിന് ഉത്തരവാദികളെന്നാണ് തറപ്പിച്ചുപറയുന്നത്. അതേസമയം 33% പേര്‍ കോണ്‍ഗ്രസ് ഡെമോക്രാറ്റുകളും ഉത്തരവാദികളാണെന്നും മറ്റൊരു 22% പേര്‍ക്ക് ആരെക്കുറ്റപ്പെടുത്തണമെന്ന് തങ്ങള്‍ക്ക് ഉറപ്പില്ലെന്നും പറയുന്നു. ഒക്ടോബര്‍ 1 ന് വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ പോള്‍ പ്രകാരം, 47% പേര്‍ ട്രംപിനെയും റിപ്പബ്ലിക്കന്‍മാരെയും കുറ്റപ്പെടുത്തി. 30% പേര്‍ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി.
കുറ്റക്കാരാണെന്ന് ട്രംപ് പറയുന്ന ഡെമോക്രാറ്റുകളെ 72% പേര്‍ കുറ്റപ്പെടുത്തുമ്പോള്‍ ട്രംപും റിപ്പബ്ലിക്കന്‍മാരുമാണ് ഷട്ട്ഡൗണിന് ഉത്തരവാദികളെന്ന് സര്‍വ്വേയില്‍ പങ്കെടുക്കുന്ന 81% പേരും പറയുന്നു.
ഫെഡറല്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടലിന് ട്രംപും റിപ്പബ്ലിക്കന്‍മാരും അല്ലെങ്കില്‍ ഡെമോക്രാറ്റുകളും ഉത്തരവാദികളാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ എബിസി/പോസ്റ്റ്/ഇപ്സോസ് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു. അതിന് എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ സംരക്ഷണ പ്രീമിയങ്ങള്‍ കുതിച്ചുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പലരും പങ്കുവെച്ചു. മാത്രമല്ല, ട്രംപ് എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടിയല്ല, അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കുന്നു എന്നായിരുന്നു വിസ്‌കോണ്‍സിനിലെ 65 കാരിയാ ഡെമോക്രാറ്റിന്റെ മറുപടി. ‘രാജ്യത്തിന്റെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അധികാരം നിലനിര്‍ത്തുന്നതിലാണ് അവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുള്ളതെന്ന കുറ്റപ്പെടുത്താണ് റിപ്പബ്ലിക്കന്‍ ചായ്വുള്ള ഒരു വ്യക്തിയില്‍ നിന്നും വന്നത്.
Survey finds Americans blame Republicans and Trump more than Democrats on US shutdown














