മിഷിഗണിലെ സൂപ്പർമാർക്കറ്റിൽ 11 പേരെ കുത്തി പരിക്കേൽപ്പിച്ച അക്രമിക്ക് എതിരെ തീവ്രവാദ കുറ്റം ചുമത്തി

മിഷിഗണിലെ ട്രാവേഴ്‌സ് സിറ്റിയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിൽ 11 പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ബ്രാഡ്‌ഫോർഡ് ജെയിംസ് ഗില്ലി( 42)നെതിരെ തീവ്രവാദകുറ്റം ചുമത്തി.

ട്രാവേഴ്‌സ് സിറ്റിയിലെ തിരക്കേറിയ ഒരു വാൾമാർട്ട് സ്റ്റോറിൽ ശനിയാഴ്ച രാത്രിയാണ് ഇയാൾ വാൾമാർട്ട് ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പുരുഷന്മാരെയും ആറ് സ്ത്രീകളെയും കത്തികൊണ്ട് കുത്തിയത്. ആക്രമണം ആകസ്മികമാണെന്നും ആക്രമണ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ ഇത്തരമൊരു കൂട്ട ആക്രമണം സമൂഹത്തിന് മൊത്തത്തിൽ ഭയവും നാശവും വരുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് വിശ്വസിക്കുന്നതിനാൽ തീവ്രവാദ കുറ്റം ചുമത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ആക്രമണത്തിൽ പരുക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. അവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്നും മറ്റ് അഞ്ച് പേരുടെ നില തൃപ്തികരമാണെന്നും ആശുപതി അധികൃതർ അറിയിച്ചു.

ഒരു അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആളുകളെ കുത്തുകയായിരുന്നുവെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൌണ്ടി ഷെരീഫ് മൈക്കിൾ ഡി. ഷിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവസ്‌ഥലത്ത് ഉടൻ തന്നെ പൊലീസ് എത്തുകയും അക്രമിയെ പിടികൂടുകയും ചെയ്തെന്നും പൊലീസ് അറിയിച്ചു.

Suspect faces terrorism charges in stabbing of 11 at Walmart in Michigan

More Stories from this section

family-dental
witywide