ബൗൾഡർ ആക്രമണം: പ്രതിയുടെ കുടുംബത്തെ ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തു, ഉടൻ നാടുകടത്തും

കൊളറാഡോയിലെ ബൗൾഡറിൽ ഇസ്രായേൽ അനുകൂലമാർച്ചിനു നേരെ  മൊളോടോവ് കോക്ടെയിലുകൾ എറിഞ്ഞു പരിക്കേല്പിച്ച കേസിൽ പിടിയിലായ   മുഹമ്മദ് സോളിമാന്റെ കുടുംബത്തെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. ഈജിപ്ഷ്യൻ പൌരനായ സോളിമാൻ്റെ കുടുംബം നിയമവിരുദ്ധമായാണ് അമേരിക്കയിൽ കഴിഞ്ഞിരുന്നതെന്നും അവരെ ഉടൻ തന്നെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. 5 മക്കളും ഭാര്യയും അടങ്ങുന്നതാണ് സോളിമാൻ്റെ കുടുംബം.

ഞായറാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രേഖകളില്ലാത്ത കുടിയേറ്റക്കാരനായ സോളിമാനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമത്തിനും ഫെഡറൽ വിദ്വേഷ കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.

“ഈ ഹീനമായ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന് എത്രത്തോളം അറിയാമായിരുന്നു, അവർക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നോ, അല്ലെങ്കിൽ അവർ ഇതിന് പിന്തുണ നൽകിയിരുന്നോ എന്ന് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും X-ലെ ഒരു പോസ്റ്റിൽ ക്രിസ്റ്റി നോം എഴുതി.

എൽ പാസോ കൗണ്ടിയിൽ നിന്നുള്ള സോളിമാൻ, 2023 ഫെബ്രുവരിയിൽ കാലഹരണപ്പെട്ട നോൺ-ഇമിഗ്രന്റ് വിസയ്ക്ക് കീഴിൽ യുഎസിൽ പ്രവേശിച്ച ഒരു ഈജിപ്ഷ്യൻ പൗരനാണെന്ന് ഡിഎച്ച്എസ് പറയുന്നു. 45 കാരനായ പ്രതി 2022 സെപ്റ്റംബറിൽ അഭയം തേടി.

Suspect’s family taken into ICE custody, to be deported soon

More Stories from this section

family-dental
witywide