സിഡ്‌നിയിലെ ബോണ്ടയ് ബീച്ച് വെടിവയ്പ്പിനിറങ്ങുമ്പോൾ സജിദ് അക്രമും മകനും പറഞ്ഞത് ട്രിപ്പ് പോകുന്നുവെന്ന്, സജിദിൻ്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ

ന്യൂഡൽഹി : സിഡ്‌നിയിലെ ബോണ്ടയ് ബീച്ചിൽ ഉണ്ടായ വെടിവെപ്പിലെ പ്രതികളിലൊരാളായ സജിദ് അക്രമിന്റെ (50) മൃതദേഹം ഏറ്റെടുക്കാൻ ഭാര്യ വെനീറ ഗ്രോസോ വിസമ്മതിച്ചതായി റിപ്പോർട്ട്. മൃതദേഹത്തോടോ സംസ്കാര ചടങ്ങുകൾക്കോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.ഹൈദരാബാദ് സ്വദേശിയായ സാജിദ് 1998-ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. വെനീറ ഗ്രോസോയുമായുള്ള വിവാഹത്തിന് ശേഷം വർഷങ്ങളായി ഇയാൾ സ്വന്തം കുടുംബവുമായോ നാട്ടിലുണ്ടായിരുന്ന ബന്ധുക്കളുമായോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.

ആക്രമണത്തിൽ സജിദിന്റെ 24 വയസ്സുള്ള മകൻ നവീദ് അക്രമിനും വെടിയേറ്റിരുന്നു. സജിദ് അക്രമും 24 കാരനായ മകനും ചേർന്ന് നടത്തിയ കൊലപാതകങ്ങൾക്ക് മുൻപായി അവർ കുടുംബത്തോട് പറഞ്ഞത് തങ്ങൾ ജെർവിസ് ബേയിലേക്ക് ഒരു വാരാന്ത്യ യാത്ര പോകുന്നു എന്നാണ്.

ഡിസംബർ 14-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടയ് ബീച്ചിൽ നടന്ന ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണമെന്ന് പൊലീസ് വിശേഷിപ്പിച്ച ഈ സംഭവത്തിനിടെ സാജിദ് അക്രം പൊലീസ് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീദ് നിലവിൽ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.

അതേസമയം, സജിദിൻ്റെ മൃതദേഹം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ തന്നെ സംസ്കാര ചടങ്ങുകൾ നടത്തേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇയാളുടെ മൃതദേഹം നിലവിൽ കൊറോണർ ഓഫീസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Sydney’s Bondi Beach shooting: Sajid’s wife refuses to accept his body

More Stories from this section

family-dental
witywide