സുപ്രീംകോടതി വിധി ട്രംപ് ഭരണകൂടത്തിന് എതിരാകുമോ? അങ്ങനെ സംഭവിച്ചാൽ താരിഫ് തുക തിരികെ നൽകുമെന്ന് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ റെസിപ്രോക്കൽ താരിഫുകൾ അധികാര ദുർവിനിയോഗമാണെന്ന് സുപ്രീം കോടതി വിധിച്ചാൽ ട്രഷറി വകുപ്പ് താരിഫ് തുക തിരികെ നൽകുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
“ഏകദേശം പകുതി താരിഫും ഞങ്ങൾ തിരികെ നൽകേണ്ടിവരും, അത് ട്രഷറിക്ക് ദോഷകരമായി ബാധിക്കും,” ബെസന്റ് എൻബിസി ന്യൂസിന്റെ “മീറ്റ് ദി പ്രസ്” പരിപാടിയിൽ പറഞ്ഞു.

“കോടതി അങ്ങനെ വിധിച്ചാൽ, ഞങ്ങൾ അത് ചെയ്യേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താരിഫുകൾക്ക് “മറ്റ് വഴികളുണ്ടെന്നും” അത് “പ്രസിഡന്‍റ് ട്രംപിന്റെ ചർച്ചാശേഷി കുറയ്ക്കുമെന്നും” ബെസന്റ് വിശദാംശങ്ങൾ നൽകാതെ പറഞ്ഞു.

സിബിഎസ് ന്യൂസിന്റെ “ഫേസ് ദി നേഷൻ” എന്ന പരിപാടിയിൽ സംസാരിക്കവെ, സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന് അനുകൂലമായി വിധിച്ചില്ലെങ്കിൽ താരിഫുകൾ നടപ്പാക്കാൻ “മറ്റ് നിയമപരമായ അധികാരങ്ങൾ” ഉണ്ടെന്ന് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് പറഞ്ഞു. സ്റ്റീൽ, അലുമിനിയം താരിഫുകൾ നടപ്പാക്കാൻ ഉപയോഗിച്ച “സെക്ഷൻ 232” അന്വേഷണങ്ങൾ പോലുള്ള മറ്റ് മാർഗ്ഗങ്ങളും അദ്ദേഹം നിർദ്ദേശിച്ചു.

More Stories from this section

family-dental
witywide