പണംവാരി എറിയുന്നവർക്ക് യുഎസ് റെസിഡൻസി എളുപ്പമാകും, ഇതാ ട്രംപിന്‍റെ ‘ഗോൾഡ് കാർഡ്’ വിസ: ഡിസംബറിൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസിൽ വലിയ സാമ്പത്തിക സംഭാവനകൾ നൽകാൻ തയ്യാറുള്ള സമ്പന്നരായ വിദേശികൾക്ക് യുഎസ് റെസിഡൻസി അനുവദിക്കുന്ന ഗോൾഡ് കാർഡ് വിസ പദ്ധതി നടപ്പിലാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അപേക്ഷാ സംവിധാനം ആരംഭിക്കുന്നതിന് മുന്നോടിയായി, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഫോം I-140G യുടെ കരട് ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബഡ്ജറ്റിന് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാൽ ഡിസംബർ 18-ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്താണ് ട്രംപിന്റെ ഗോൾഡ് കാർഡ്?

യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഗണ്യമായ നേട്ടം നൽകാൻ കഴിയുന്ന ആളുകൾക്കായുള്ള വിസയാണിത്. നിലവിലെ EB-5 നിക്ഷേപക വിസയ്ക്ക് പകരമായോ അല്ലെങ്കിൽ അത് പരിഷ്കരിച്ചോ ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

അപേക്ഷകർ പാലിക്കേണ്ട നിബന്ധനകൾ:

അപേക്ഷാ ഫീസ്: തിരികെ ലഭിക്കാത്ത അപേക്ഷാ പ്രോസസ്സിംഗ് ഫീസ് നൽകണം.

സാമ്പത്തിക സംഭാവന: അംഗീകാരം ലഭിച്ചാൽ 1 മില്യൺ ഡോളർ (ഏകദേശം ₹8.3 കോടി) സംഭാവനയായി നൽകണം.

രേഖകൾ: ആവശ്യമായ രേഖകൾ കൃത്യസമയത്ത് സമർപ്പിക്കണം.

ഈ സംഭാവന അപേക്ഷകൻ രാജ്യത്തിന് പ്രയോജനകരമായിരിക്കുമെന്ന് തെളിയിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. അംഗീകാരം ലഭിക്കുന്ന വ്യക്തികൾക്ക് EB-1 അല്ലെങ്കിൽ EB-2 വിഭാഗങ്ങൾ പ്രകാരം നിയമപരമായ സ്ഥിരതാമസ പദവി ലഭിക്കും. ദേശീയ സുരക്ഷാപരമായതോ മറ്റ് കാരണങ്ങളാലോ ഈ വിസ റദ്ദാക്കാനും സാധ്യതയുണ്ട്.

More Stories from this section

family-dental
witywide