സാങ്കേതിക തകരാര്‍ : യുഎസില്‍ സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തി അലാസ്‌ക എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍ : സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സ് യുഎസിലുടനീളമുള്ള സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രിയാണ് എല്ലാ അലാസ്‌ക എയര്‍ലൈന്‍സ് വിമാനങ്ങളും നിര്‍ത്തിവച്ചതായി അറിയിപ്പ് എത്തിയത്. പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു സാങ്കേതിക തടസ്സം നേരിട്ടതായും സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായും’ എയര്‍ലൈന്‍ സിബിഎസ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. തടസ്സത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടില്ല.

രാത്രി 11:30 ന് നല്‍കിയ അപ്‌ഡേറ്റ് പ്രകാരം, തടസ്സം ഇപ്പോഴും തുടരുകയാണെന്ന് എയര്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് ‘ഇന്ന് വൈകുന്നേരവും നാളെയും ഞങ്ങളുടെ ചില വിമാനങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായി’ എന്നും എയര്‍ലൈന്‍ വ്യക്തമാക്കി. ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം, വ്യാഴാഴ്ച രാത്രി വൈകിയും, കുറഞ്ഞത് 39 അലാസ്‌ക എയര്‍ലൈന്‍സ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 241 എണ്ണം വൈകുകയും ചെയ്തിട്ടുണ്ട്.

യുഎസിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ അലാസ്‌ക എയര്‍ലൈന്‍സ് പ്രധാനമായും വെസ്റ്റ് കോസ്റ്റിനെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ 37 സംസ്ഥാനങ്ങളും 12 രാജ്യങ്ങളും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 140 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഒക്ടോബര്‍ തുടക്കത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ ഷട്ട്ഡൗണ്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് എന്നിവ നിരവധി വിമാനത്താവളങ്ങളില്‍ വിമാനങ്ങൾ വൈകാൻ കാരണമായതിന്റെ ഫലമായി യുഎസിലെ വിമാന യാത്ര ദുരിതം അനുഭവിക്കുന്ന ഒരു ഘട്ടം കൂടിയാണിത്.

Technical issue: Alaska Airlines temporarily suspends service in the US

More Stories from this section

family-dental
witywide