
പട്‌ന: കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ ക്ഷേത്രത്തിലെത്തി മടങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി വൃത്തിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ദുര്‍ഗ ക്ഷേത്രത്തിലാണ് അപമാനകരമായ സംഭവമുണ്ടായത്.
കുടിയേറ്റം അവസാനിപ്പിക്കുക, ജോലി നല്‍കുക എന്ന വിഷയത്തില്‍ കനയ്യ കുമാര്‍ ബിഹാറിലുടനീളം നടത്തിയ യാത്രയ്ക്കിടെ ഈ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. കനയ്യയ്യ പോയതിനു പിന്നാലെ പ്രദേശവാസികള്‍ ക്ഷേത്രം കഴുകി വൃത്തിയാക്കിയതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
വിഡിയോയില്‍ യുവാക്കള്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ വെള്ളം ഒഴിച്ച് കഴുകുന്നതു കാണാം. ബിജെപി ഇതര പാര്‍ട്ടികളുടെ അനുയായികളെ തൊട്ടുകൂടാത്തവരായാണോ ബിജെപിയും ആര്‍എസ്എസും കണക്കാക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.