‘ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം’; പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

ന്യൂഡെൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്തുന്നതിനായി ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ഡെൽഹി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി, ജനങ്ങളുടെ പോരാട്ടമാണ് നടക്കുന്നതെന്നും പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

‘ഈ തെരഞ്ഞെടുപ്പ് നമുക്ക് സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും നീതിയുടെയും തെര‌ഞ്ഞെടുപ്പാണ്. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ന‌ടക്കാൻ പോകുന്നത്. 18 വയസ് പൂര്‍ത്തിയായ എല്ലാവരോടു ഈ ജനവിധിയുടെ ഭാഗവാക്കാകാന്‍ ആവശ്യപ്പെടുന്നു.

എല്ലാവരും പ്രചാരണത്തിന്‍റെ ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.

kanhaiya kumar launches crowd funding in North delhi election