
ടെസ്‍ല മോട്ടേഴ്സ് ഇന്ത്യയിൽ ലക്ഷ്യം വയ്ക്കുന്നത് പൂജ്യം ഇറക്കുമതി തീരുവ. ഇന്ത്യൻ കാർ വിപണിയിലേക്ക് എത്തുമ്പോൾ വമ്പൻ ലക്ഷ്യങ്ങളാണ് ടെസ്‍ലയ്ക്കുള്ളത്. നിലവിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെയാണ്. ടെസ്‍ല ഇന്ത്യയിലേക്ക് എത്തുമ്പോൾ ഇത് ഒഴിവാക്കാനാണ് കമ്പനി ഉടമ ഇലോൺ മസ്‌കും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ശ്രമിക്കുന്നത്. എന്നാൽ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുമെങ്കിലും പൂർണമായും ഉപേക്ഷിക്കാൻ ഇന്ത്യ തയാറാകില്ലെന്നാണ് റിപ്പോർട്ട്.
ടെസ്‍ലയ്ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയാൽ അത് അവരേക്കാൾ ഗുണം ചെയ്യുക ചൈനീസ് കാർ നിർമാതാക്കൾക്കാം എന്നുള്ള കാര്യവും ശ്രദ്ധേയമാണ്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാർ വിപണിയായ ഇന്ത്യയിലേക്ക് ചൈനീസ് കമ്പനികൾ കൂടുതൽ എത്തും. നിലവിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് വലിയ പ്രയാസമില്ല. കൂടാതെ ബി വൈ ഡി പോലുള്ള ചൈനീസ് ബ്രാന്റുകൾക്ക് നികുതി വെട്ടിക്കുറയ്ക്കൽ അനുകൂലമാകുകയും ചെയ്യും.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുകളിൽ ഒന്നാണിതെന്നുള്ള വിമർശനം ഇലോൺ മസ്ക് നേരത്തെ തന്നെ വിമർശിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇക്കാര്യം പറഞ്ഞിരുന്നു. നികുതി ഭാരം പറഞ്ഞായിരുന്നു ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ പ്രവേശിക്കാൻ ടെസ്‍ല മടിച്ചുനിന്നത്.













