അമ്പമ്പോ! ടെസ്‍ലയുടെ ഇന്ത്യയിലേക്കുള്ള വരവ് എല്ലാവരെയും ഞെട്ടിച്ച് തന്നെ, ആദ്യ ഷോറൂമിനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു, വാടക കേട്ട് അമ്പരന്ന് വാഹനപ്രേമികൾ

ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂമിനുള്ള സ്ഥലം കണ്ടെത്തിയതെന്നാണ് റിപ്പോ‍ട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിനായി കമ്പനി മുംബൈയിൽ ഏകദേശം 4,000 ചതുരശ്ര അടി സ്ഥലം വാടകയ്ക്ക് എടുത്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മേക്കർ മാക്സിറ്റിയിൽ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ ടെസ്‍ല ഒരുങ്ങുകയാണ് എന്നാണ് വിവരം.

ഷോറൂമിന്റെ പ്രതിമാസ വാടക എത്രയെന്നുള്ള വിവരമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. പ്രതിമാസ വാടക 35 ലക്ഷം രൂപയായിരിക്കും. ഏകദേശം 3,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർ ഷോറൂം മേക്കർ മാക്സിറ്റിയിലെ വാണിജ്യ ടവറിന്റെ താഴത്തെ നിലയിലാണ് ആരംഭിക്കുക. രാജ്യത്തെ ഏറ്റവും ചെലവേറിയ വാണിജ്യ റിയൽ എസ്റ്റേറ്റ് കേന്ദ്രമാണ് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് അഥവാ ബി കെ സി.

ബികെസിയിൽ ആദ്യ ഷോറൂം തുറക്കുന്നതിനുള്ള കരാർ ടെസ്‌ല അന്തിമമാക്കിയതായി പ്രോപ്പർട്ടി മാർക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി, ബികെസിയിലെ ഒരു വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ 4,000 ചതുരശ്ര അടി സ്ഥലം കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ചതുരശ്ര അടിക്ക് 900 രൂപ പ്രതിമാസ വാടകയാണെന്നാണ് റിപ്പോ‍ട്ടുകൾ. അതായത് പ്രതിമാസം ഏകദേശം 35 ലക്ഷം രൂപ വരും. വാഹന വ്യവസായത്തിലെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ഷോറൂം വാടക ഇടപാടാണ് ഇതെന്നാണ് റിപ്പോ‍ട്ടുകൾ.

More Stories from this section

family-dental
witywide