ടെക്സസിലെ മിന്നൽ പ്രളയം; 15 കുട്ടികൾ ഉൾപ്പെടെ 50 മരണം

സെൻട്രൽ ടെക്സസിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 50 പേർ മരിച്ചു. ഗ്വാഡലൂപ്പ് നദിക്കരയിൽ ജല രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാണാതായവരുടെ കൃത്യമായ എണ്ണം ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, കുട്ടികളുടെ വേനൽക്കാല ക്യാമ്പായ കെർ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിൽ നിന്ന് രണ്ട് ഡസനിലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

കെർ കൗണ്ടിയിൽ ഇതുവരെ 43 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവിടുത്തെ ഷെരീഫ് ലാറി ലീത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരിൽ 28 മുതിർന്നവരും 15 കുട്ടികളും ഉൾപ്പെടുന്നു. മുതിർന്നവരിൽ പന്ത്രണ്ട് പേരെയും അഞ്ച് കുട്ടികളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ലീത പറഞ്ഞു. കുറഞ്ഞത് 27 ക്യാമ്പർമാരെ കാണാതായതായി എന്ന് കെറിവില്ലെ സിറ്റി മാനേജർ ഡാൽട്ടൺ റൈസും പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ക്യാമ്പ് മിസ്റ്റിൽ ഏകദേശം 750 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

ട്രാവിസ് കൗണ്ടിയിൽ കുറഞ്ഞത് നാല് മരണങ്ങളെങ്കിലും സ്ഥിരീകരിച്ചതായി കൗണ്ടി വക്താവ് ഹെക്ടർ നീറ്റോ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ 160 ലധികം വ്യോമ രക്ഷാപ്രവർത്തനങ്ങൾ പ്രദേശത്ത് നടത്തിയിട്ടുണ്ട്. ശനിയാഴ്ച വരെ ആകെ 850 പേർക്ക് പരിക്കേൽക്കാത്തവരെയും എട്ട് പേർക്ക് പരിക്കേറ്റവരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെർ കൗണ്ടിയിൽ ശക്തമായ മഴയെ തുടർന്ന് ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് ഏകദേശം 30 അടി ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്. കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ഗേൾസ് സമ്മർ ക്യാമ്പിലെ 27 ലധികം പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്. ഈ കുട്ടികൾ എല്ലാവരും തന്നെ 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്.

ജൂലൈ 4 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരവധി പേർ അവധിദിനം ആഘോഷിക്കാൻ നദിക്കരയിൽ കാബിനുകളിൽ താമസിച്ചിരുന്നു. അവരെല്ലാവരും ഉറങ്ങിക്കിടന്ന പുലർച്ചെയാണ് മിന്നൽ പ്രളയം മുണ്ടായത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നദിക്കരയിൽ അടിഞ്ഞു കൂടിയിരിക്കുന്നചെളിയും മറ്റ് അവശിഷ്ടങ്ങളും രക്ഷാപ്രവർത്തകരെ വലക്കുന്നുണ്ട്. റോഡുകളും പാലങ്ങളും ഇല്ലാതാവുകയും വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്‌ത്‌ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

പ്രാദേശിക ഷെരീഫ് വിഭാഗം ഈ പ്രളയത്തെ “വിനാശകരം” എന്നാണ് വിശേഷിപ്പിച്ചത്. ടെക്സസ് ഹിൽ കൺട്രിയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് കെർ കൗണ്ടി ഷെരീഫ് ലാറി ലീത പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, ബോർൺ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് 15 കൗണ്ടികൾക്കായി ദുരന്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്, കൂടാതെ 1,000-ലധികം സംസ്ഥാന രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. യു.എസ്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഹോംലാൻഡ് സെക്രട്ടറി ക്രിസ്റ്റി നോം പ്രസ്താവിച്ചു. എന്നിരുന്നാലും, പ്രദേശത്ത് വീണ്ടും ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide