
ഹൂസ്റ്റണ്‍ : ടെക്‌സസില്‍ കനത്ത ചൂട് തുടരുന്നു. ടെക്‌സസിന് മുകളില്‍ ഉയര്‍ന്ന മര്‍ദ്ദം നിലനില്‍ക്കുന്നതാണ് അസാധാരണമായ ഈ ചൂടിന് കാരണം. ഹൂസ്റ്റണ്‍ ഉള്‍പ്പെടെ കനത്ത ചൂടിന്റെ പിടിയിലാണ്. ടെക്‌സസില്‍ ഞായറാഴ്ച താപനില ഏറ്റവും ഉയര്‍ന്ന പ്രതിദിന റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ ആഴ്ച ടെക്‌സസ്, മിസോറി, അര്‍ക്കന്‍സാസ്, ഒക്ലഹോമ, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. തണുത്തുറഞ്ഞ താപനിലയും മഞ്ഞുവീഴ്ചയും ഉണ്ടായതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ മേഖലയില്‍ വെല്ലുവിളി നിറഞ്ഞ റെക്കോര്‍ഡ് ചൂട് ഉയരുന്നത്. ഈ നാടകീയമായ മാറ്റം ഉയര്‍ന്ന താപനില റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും സസ്യജാലങ്ങള്‍ വേഗത്തില്‍ ഉണങ്ങിപ്പോകാനും കാട്ടുതീ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
“1973-ൽ സ്ഥാപിച്ച 82° എന്ന മുൻ റെക്കോർഡ് തകർത്ത് ലുബ്ബോക്ക് വിമാനത്താവളത്തിൽ കഴിഞ്ഞദിവസം 89° എന്ന ഉയർന്ന താപനില രേഖപ്പെടുത്തി.
അതേസമയം, ചൂടിന് ആശ്വാസം നല്‍കിക്കൊണ്ട് അടുത്ത ആഴ്ചയുടെ അവസാനത്തോടെ മഴ എത്തുമെന്നാണ് പ്രവചനം. ഒരു ശീതക്കാറ്റ് മേഖലയിലേക്ക് കടന്നുവരാനും സാധ്യതയുണ്ട്. ഇത് ഹൂസ്റ്റണില്‍ ആവശ്യമായ മഴയ്ക്കും ഇടിമിന്നലിനും കാരണമാകും.
Texas is getting hotter, temperatures break records.











