
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കടുത്ത വാഗ്വാദത്തിന് ശേഷം നന്ദി പറഞ്ഞ് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. തന്റെ സന്ദര്‍ശനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായി സെലെന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞു.
‘അമേരിക്കയ്ക്ക് നന്ദി, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഈ സന്ദര്‍ശനത്തിന് നന്ദി… യുക്രെയ്നിന് നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനം ആവശ്യമാണ്, അതിനായി ഞങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു,’ അദ്ദേഹം എക്സില്‍ എഴുതി.
Thank you America, thank you for your support, thank you for this visit. Thank you @POTUS, Congress, and the American people.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) February 28, 2025
Ukraine needs just and lasting peace, and we are working exactly for that.