ലാനയുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം സമാപിച്ചു

ഡാളസ് : ഡാളസിൽ മൂന്നു ദിവസം നീണ്ടുനിന്നു ലാനയുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം സമാപിച്ചിച്ചു. സമ്മേളനത്തിൽ എം. വി പിള്ള, സജി എബ്രഹാം എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ മുഖ്യാതിഥിയായ സുനിൽ പി. ഇളയിടം സൂമിലൂടെ അഭിസംബോധന ചെയ്തു.

സമ്മേളനത്തെ പ്രതിനിധികൾ, ലാന ഭരണസമിതി അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി അംഗങ്ങൾ, കേരള ലിറ്റററി സൊസൈറ്റിയുടെ പ്രവർത്തകർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, രജിസ്ട്രേഷൻ കമ്മിറ്റി അംഗങ്ങൾ, പുസ്തക പ്രദർശനത്തിനും വില്പനക്കും സഹായിച്ചവർ, ഫൂഡ് കമ്മിറ്റി അംഗങ്ങൾ, കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, വീഡിയോ & ഫോട്ടോഗ്രാഫേർസ്, എൽ ഇ ഡി പ്രവർത്തകർ, സ്പോൺസർ കമ്മിറ്റി അംഗങ്ങൾ, സമ്മേളന നഗരി & സ്റ്റേജ് കമ്മിറ്റി അംഗങ്ങൾ, സ്മരണികയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, കൃതികളും ആശംസകളും അയച്ച് തന്നവർ, സ്പോൺസർമാർ, നിധി ബുക്സിന്റെ പ്രവർത്തകർ, ഡി. എം എസ് പ്രിന്റേർസ് തുടങ്ങിയവർ എല്ലാവരും കൂടി അവിസ്മരണീയമാക്കി.

കൂടാതെ സമ്മേളനത്തോടനുബന്ധിച്ച് ഭരതകലാ നാടകസമിതിയുടെ പരിപാടികൾ, കുട്ടികളുടെ കലാപരിപാടികളും ഒരു ഗ്രൂപ്പിൻ്റെ സംഗീതവും തുടങ്ങിയവ കലാപരിപാടികൾ അരങ്ങേറി. വിവിധ സെഷനുകളിൽ നിരവധി പേർ പങ്കെടുക്കുകയും ചെയ്തു. ലാനയുടെ മുൻ പ്രസിഡണ്ടുമാരും സമ്മേളനത്തിൽ പങ്കെടുത്തു.

The 14th biennial conference of LANA concluded

More Stories from this section

family-dental
witywide