
തിരുവനന്തപുരം : അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ച കഴിഞ്ഞ് പ്രഖ്യാപിക്കും. മൂന്നരയോടെ തൃശൂരില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആകും പ്രഖ്യാപനം നടത്തുക.
മഞ്ഞുമ്മല്‍ ബോയ്സ്, ഫെമിനിച്ചിഫാത്തിമ, എആര്‍എം, കിഷ്‌കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ സജീവ പരിഗണനയില്‍ വന്നെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനശ്വര രാജന്‍, ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി, ഷംല ഹംസ തുടങ്ങിയവര്‍ നടിമാരുടെ വിഭാഗത്തിലും മമ്മൂട്ടി, ടോവിനോ തോമസ്,ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നടന്മാരുടെ വിഭാഗത്തിലും മുന്‍ നിരയില്‍ ഉണ്ട്. 128 എന്‍ട്രികള്‍ ആണ് ഇക്കുറി ഉള്ളത്. 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ
പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
The 55th State Film Awards will be announced today.















