ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലിലുള്ള ബിഎപിഎസ് സ്വാമിനാരായണൻ അക്ഷർധാം ക്ഷേത്രത്തിൽ അതിമനോഹരമായ വെടിക്കെട്ടോടെ ദീപാവലി ആഘോഷിച്ചു. തിങ്കളാഴ്ച രാത്രി ന്യൂജേഴ്‌സിയിലെ ആകാശം വർണ്ണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും ഗംഭീരമായ വെടിക്കെട്ടുകളാൽ പ്രകാശിക്കുന്നത് ഏവരും ആസ്വദിച്ചു. ദീപാവലി ആഘോഷത്തിൻ്റെ വെടിക്കെട്ട് കാഴ്ചകൾ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ദീപാവലി ആഘോഷിക്കാനും പുതിയ വർഷത്തെ (പുതുവത്സരം) സ്വാഗതം ചെയ്യാനും ഏവരും ഒത്തുകൂടി, ഉത്സവത്തിന്റെ സന്തോഷവും പുതിയൊരു തുടക്കത്തിന്റെ പ്രതീക്ഷയും അവരോടൊപ്പം വഹിച്ചുകൊണ്ട് എന്ന് കുറിച്ച് കൊണ്ട് വീഡിയോയ്ക്ക് ക്ഷേത്രക്കാർ എക്‌സിൽ (മുമ്പ് ട്വിറ്റർ) വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സന്തോഷത്തോടെയും അത്ഭുതത്തോടെ നിരവധി പേർ പ്രതികരിച്ചു.
ഇന്ത്യൻ സമൂഹം അവരുടെ സംസ്കാരവും പാരമ്പര്യവും കൊണ്ടാടുന്നത് നിരവധി പേർ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഒരേ ആവേശത്തോടെയും വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്നത് എത്ര മനോഹരമായ കാഴ്ചയാണ്, എന്ന് ആളുകൾ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹങ്ങൾ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്തുന്നതും വിളക്കുകളുടെ ഉത്സവം ഇത്രയും ഗംഭീരമായി ആഘോഷിക്കുന്നതും കാണുന്നത് അത്ഭുതകരമാണ്. അതിശയകരമായ ക്ഷേത്ര വാസ്തുവിദ്യക്കു മുന്നിലെ വെടിക്കെട്ട് ഒരു മാന്ത്രിക അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഒരാൾ പറഞ്ഞു.
ന്യു ജേഴ്സിയിൽ 2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രം 126 ഏക്കർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. ലോകമെമ്പാടുമുള്ള 12,500 സന്നദ്ധപ്രവർത്തകർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ലഭിച്ച നാല് വ്യത്യസ്ത തരം മാർബിളും ബൾഗേറിയയിൽ നിന്ന് ലഭിച്ച ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
The BAPS Swaminarayan Akshardham Temple in New Jersey, USA, celebrated the festival of Diwali through a spectacular display of fireworks.















