

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 11-ാമത് ഇന്റര്‍നാഷണല്‍ വടംവലി മൽസരവും ഇന്ത്യാ ഫൂഡ് ഫെസ്റ്റും കലാ സാംസ്കാരിക പരിപാടികളും ഓഗസ്റ്റ് 31ന് നടത്താന്‍ തീരുമാനിച്ചു. മോർട്ടൻ ഗ്രോവ് പാർക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തിലാണ് വടംവലി മൽസരം നടക്കുന്നത് ( 6834 Dempster st, Morton Grove, IL60053)
ഇത്തവണ എല്ലാ പരിപാടികളും ഒറ്റദിവസമാണ് നടക്കുന്നത്. പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സോഷ്യല്‍ ക്ളബിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

എല്ലാ വിഭാഗം ആളുകളുടെയും പൊതുവായ ആഗ്രഹം പരിഗണിച്ചാണ് ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ 1നുമായി രണ്ട് ദിവസമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവെലും വടംവലിയും ഇത്തവണ ഒരു ദിവസം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് റൊണാള്‍ഡ് പൂക്കുമ്പേല്‍ അറിയിച്ചു. രാവിലെ മുതല്‍ വടംവലി മത്സരവും വൈകീട്ട് ഫുഡ്ഫെസ്റ്റിവെലും സ്റ്റേജ് പരിപാടികളും നടക്കും.