ട്രിപ്പോളി: ലിബിയയിലെ ബെന്‍ഗാസിയില്‍ അല്‍-ഹവാരി സ്വദേശിയായ ഹസന്‍ അല്‍- സവി എന്നയാൾ തൻ്റെ ഏഴ് മക്കളെയും വെടിവെച്ച് കൊന്നു. ശേഷം പിതാവും ആത്മഹത്യ ചെയ്തു. അഞ്ച് മുതല്‍ 13 വയസ് വരെയുള്ള ഏഴ് കുട്ടികളാണ് മരിച്ചത്. ബെന്‍ഗാസിയിലെ അല്‍-ഹവാരി പ്രദേശത്ത് നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തുറന്ന് നോക്കിയതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തലയില്‍ വെടിയേറ്റാണ് കുട്ടികള്‍ മരിച്ചത്. ചില കുട്ടികളുടെ മൃതദേഹം ലഭിച്ചത് യൂണിഫോം ധരിച്ച നിലയിലായിരുന്നു. മാനസികാസ്വസ്ഥ്യത്തെ തുടര്‍ന്നാവാം പിതാവ് കൃത്യം നടത്തിയതും ജീവനൊടുക്കിയതും എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി പിരിഞ്ഞു ജീവിക്കുകയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
The city of Benghazi in Libya the father killed his seven children before shooting himself in a suicide















