ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ മുളകുപൊടി വിതറി ഭാര്യയുടെ ക്രൂരത

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്ക് തിളച്ച എണ്ണ ഒഴിച്ച് ക്രൂരതകാട്ടി ഭാര്യ. ഡല്‍ഹിയിലെ മദന്‍ഗീറില്‍ 28കാരനായ ദിനേഷ് എന്നയാളുടെ മുഖത്തും ദേഹത്തുമാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചത്.

പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ഗുരുതരമാണെന്നാണ് വിവരം. ഒക്ടോബര്‍ മൂന്നിനായിരുന്നു മനസാക്ഷിയെ നടുക്കിയ സംഭവം. പുലര്‍ച്ചെ മൂന്നു മണിയോടെ ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ആ സമയത്ത് ഇവരുടെ എട്ടുവയസ്സുകാരിയായ മകളും സമീപത്ത് കിടക്കുന്നുറങ്ങുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഭര്‍ത്താവിന് എന്താണ് സംഭവിക്കുന്നതെന്നുപോലും
പെട്ടെന്നൊരു വേദന തോന്നി എഴുന്നേറ്റ് നോക്കിയപ്പോഴാണ് പൊള്ളലേറ്റതാണെന്ന് ദിനേഷിന് മനസ്സിലായത്.

പൊള്ളലേറ്റ ഇടങ്ങളില്‍ ഭാര്യ മുളകുപൊടി വിതറിയെന്നും ദിനേഷ് പൊലീസിനോട് പറഞ്ഞു. അതേസമയം കൂടുതല്‍ എണ്ണ ഒഴിച്ച് പൊള്ളിക്കുമെന്ന ഭീഷണിയും ഭാര്യ മുഴക്കിയിരുന്നു.

ദിനേഷിന്റെ നിലവിളി കേട്ട് എത്തിയവര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.