
ന്യൂജഴ്സി : നാലാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്നും പിതാവും അയല്‍ക്കാരനുമടക്കം പീഡിപ്പിച്ചുവെന്നും ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ന്യൂജഴ്‌സി പൊലീസ് മേധാവിയുടെ മകള്‍.
വര്‍ഷങ്ങളായി സാത്താന്‍ ആരാധന സംഘത്തിലുള്ളവരാണ് തങ്ങളുടെ കുടുംബമെന്നും 10 വര്‍ഷത്തിലേറെ ആചാരത്തിന്റെ പേരില്‍ പിതാവായ ലിയോണിയ പൊലീസ് മേധാവിയായിരുന്ന സ്‌കോട്ട് ടമാഗ്‌നി, അയല്‍ക്കാരനായ കെവിന്‍ സ്ലേവിന്‍ എന്നിവര്‍ പീഡിപ്പിച്ചെന്നാണ് 20 വയസ്സുകാരിയായ കോര്‍ട്നി ടമാഗ്‌നി ആരോപിക്കുന്നത്. അയല്‍ക്കാരില്‍ പലരും ഈ സംഘത്തിന്റെ ഭാഗമാണെന്നും കോര്‍ട്നി പറയുന്നു.
മനുഷ്യരെയും മൃഗങ്ങളെയും ദഹിപ്പിക്കുകയും രക്തം എടുക്കുകയും ചെയ്യുന്നത് ആചാരത്തിന്റെ ഭാഗമായിരുന്നു. മുഖംമൂടി ധരിച്ചെത്തിയവര്‍ വനത്തിനുള്ളില്‍ നടത്തിയ പ്രത്യേക പൂജയില്‍ എന്നെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
”നാലാം വയസ്സില്‍ തുടങ്ങിയതാണ് പീഡനം. പിതാവും അയല്‍ക്കാരനും ചേര്‍ന്ന് വീട്ടില്‍ വച്ചും സമീപത്തുള്ള വനത്തില്‍വച്ചും പീഡിപ്പിച്ചു. കുട്ടികളെ മനുഷ്യക്കടത്തിന് വിധേയരാക്കി. ചിലരെ വനത്തിനുള്ളില്‍ ജീവനൊടെ കത്തിച്ചു. രഹസ്യമായി ആചാരങ്ങള്‍ നടത്താന്‍ പ്രാദേശിക ആരാധനാ സംഘം തുരങ്കം ഉപയോഗിച്ചിരുന്നു. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആചാരങ്ങളില്‍ പലതും ഭീതിയുളവാക്കുന്നതാണ്.
സഹോദരങ്ങളെയും പിതാവ് ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇതൊക്കെ തുറന്നു പറഞ്ഞാല്‍ അമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു” – കോര്‍ട്നിയുെ വാക്കുകള്‍.
എന്നാല്‍, മകളുടെ ഈ തുറന്നുപറച്ചില്‍ പാടേ തള്ളിയിരിക്കുകയാണ് പിതാവായ സ്‌കോട്ട് ടമാഗ്‌നിയും അയല്‍ക്കാരനായ കെവിന്‍ സ്ലേവിനും.














