
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദുരൂഹ സമാധി പൊളിക്കല്‍ നടപടി ഇന്ന് രാവിലെ തന്നെ തുടങ്ങുമെന്ന് വിവരം. ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് തീരുമാനം. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ മരണമല്ല, സമാധിയാണെന്നാണ് കുടുംബത്തിന്റെ വാദം.
അതേസമയം, ദുരൂഹത നീക്കാന്‍ മണ്ഡപം തുറന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയെ മാനിക്കുന്നതായി മകന്‍ സനന്തന്‍ പ്രതികരിച്ചു. എന്നാല്‍ ഇതെല്ലാം അച്ഛന്‍ പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും മകന്‍ ആരോപിച്ചു.










