മിഥുന്റെ കുടുംബത്തിന് വീടെന്ന സ്വപനം പൂവണിയുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീടെന്ന സ്വപ്നം പൂവണിയുന്നു. വീടിന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. 1000 സ്​ക്വയർഫീറ്റ്​ വിസ്തൃതിയിൽ ഒരുങ്ങുന്ന വീടിൻ്റെ നിർമാണം മൂന്നര മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്​ക‍ൗട്ട്​സ്​ ആൻഡ്‌ ​ ഗൈഡ്‌സിൻ്റെ മേൽനോട്ടത്തിലാണ്​​ വീട് നിർമ്മിക്കുന്നത്. 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻ്റെ നിർമാണം സമയബന്ധിതമായി ചെയ്‌ത്‌ തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വീട്‌ നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് താമസിക്കാൻ സമീപത്തായി മറ്റൊരു വീട് സർക്കാർ ചെലവിൽ വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്. പുതിയ വീടിന് നിലവിലെ പഴകിയ വീട്​ സ്​ക‍ൗട്ട്​സ്​ ആൻഡ്‌​ ഗൈഡ്‌സ്​ അസോസിയേഷന്റെ മേൽനോട്ടത്തിൽ കഴിഞ്ഞദിവസം പൊളിച്ചുമാറ്റി സ്ഥലം ഒരുക്കി നൽകിയിരുന്നു.

മിഥുൻ്റെ ആഗ്രഹങ്ങളാണ് സർക്കാർ നിറവേറ്റിതരുന്നതെന്ന് മിഥുൻ്റെ പിതാവ് മനു പറഞ്ഞു. ജൂലൈ 17നാണ്​ വിളന്തറ മനുഭവനിൽ എട്ടാംക്ലാസ്​ വിദ്യാർഥിയായ ​മിഥുൻ കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനുവിന്റെയും സുജാതയുടെയും മൂത്ത മകനാണ് മരിച്ച മിഥുൻ.

More Stories from this section

family-dental
witywide