
ഷിക്കാഗോ മാർ തോമ ശ്ലീഹ കത്തീഡ്രൽ ദേവാലയത്തിലെ 2025 ലെ ദുക്റാന തിരുന്നാൾ ജൂൺ 29 നു കൊടികയറി. മാർ തോമ ശ്ലീഹായുടെ തിരുശേഷിപ്പു സൂക്ഷിക്കാൻ അനുഗ്രഹം ലഭിച്ചിട്ടുള്ള ദൈവാലയങ്ങളിൽ ഒന്നാണിത് ഇത്. ഈ വർഷത്തെ തിരുന്നാൾ സീനിയർസ് ആൻഡ് പയനിയേർസിന്റെ നേതൃത്ത്വത്തിലാണ് നടത്തപ്പെടുന്നത്. ജൂബിലി വർഷത്തോടനുമ്പത്തിച്ചുള്ള ഈ വർഷത്തെ തിരുന്നാൾ വളരെയധികം സവിശേഷതകളുള്ളതാണ്. തിരുന്നാൾ ദിവസങ്ങളിൽ ഭക്തിനിർഭരമായ വിവിധ പരിപാടികളുണ്ട്.


എല്ലാദിവസവും വിശുദ്ധ കുർബാനയോടൊപ്പം, നൊവേനയുമുണ്ട്. കത്തീഡ്രലിലെ ഓരോ വാർഡുകളെയും പ്രത്യേകം അനുസ്മരിച്ചു കൊണ്ടാണ് നൊവേന നടത്തപ്പെടുന്നത്.
ജൂലൈ രണ്ടാം തീയതി സീനിയേർസ് അപ്പ്രീസിയേഷൻ ഡേ ആയി ആഘോഷിക്കും. ജൂലൈ 4 നു വിശുദ്ധ കുർബാനക്ക് ശേഷം കത്തിഡ്രൽ കൾചറൽ അക്കാദമിയുടെ നേതൃത്ത്വത്തിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചുണ്ട്. ജൂലൈ അഞ്ചിന് ഇംഗ്ലിഷ് റാസ കുർബാനയും തുടർന്ന് ഇടവകാംഗങ്ങൾ ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് പ്രസുദേന്തി നൈറ്റ് ആഘോഷിക്കുന്നു. ജൂലൈ ആറിന് തിരുന്നാൾ ദിവസത്തിൽ ആഘോഷമായ പാട്ടു കുർബാനയും പ്രൊസഷനും തുടർന്ന് കിച്ചൻ ഡോൺസിന്റെ നേതൃത്ത്വത്തിൾ വോളന്റീർസ് ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഇടവകാംഗങ്ങളെ കൂട്ടായ്മയിൽ ചേർത്ത് നിർത്തിക്കൊണ്ട് ഈ തിരുന്നാൾ വളരെയധികം ഭംഗിയായി, നടത്തപെടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഇടവക വികാരി റവ. ഫാദർ തോമസ് കടുകാപ്പിള്ളിലും അസിസ്റ്റന്റ് വികാരിയായി റവ. ഫാദർ ജോയൽ പയസും നേതൃത്വം വഹിക്കും. തിരുന്നാൾ ജനറൽ കോർഡിനറ്ററായ സണ്ണി ചിറയിൽ, മറ്റു കോർഡിനേറ്റർമാരായ ജോർജ് കൊട്ടുകാപ്പള്ളി, പി.ഡി തോമസ് പുതുക്കുളം, പോൾ വടകര എന്നിവരോടൊപ്പം വളരെയധികം വോളന്റീയേഴ്സും തിരുന്നാൾ മനോഹരമാക്കിത്തീർക്കാൻ ആഴ്ചകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ കൈക്കാരൻമാരായ സന്തോഷ് കാട്ടൂക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ്, ബിജി സി. മാണി, ഡേവിഡ് ജോസഫ്, ഷാരോൺ തോമസ് എല്ലാവിധ സഹായസഹകരണകളും ചെയ്‌തുകൊണ്ട് ഒപ്പമുണ്ട്. തിരുന്നാൾ തിരുകർമ്മങ്ങളിലും ആഘോഷ പരിപാടികളും പങ്കെടുത്തു അനുഗ്രഹപ്രദമാക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.




The Feast of the St. Thomas the Apostle Cathedral in Chicago