കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്ര കൂട്ടായ്മ ഓസ്‌ട്രേലിയയില്‍

തിരുവനന്തപുരം: കേരളത്തിന് പുറത്തെ ആദ്യ ചലച്ചിത്ര കൂട്ടായ്മ ഓസ്‌ട്രേലിയയില്‍ നിലവിൽ വന്നു. അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) എന്ന പേരിലാണ് ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ മലയാളികൾ പുതിയ കൂട്ടായ്മ രൂപികരിച്ചിരിക്കുന്നത്. ആദ്യമായി കേരളത്തിന് പുറത്ത് രൂപീകൃതമായ മലയാള ചലച്ചിത്ര കൂട്ടായ്മയിൽ ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് ലെ അംഗങ്ങള്‍.

ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ്‌കോസ്റ്റില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ആംലാ കൂട്ടായ്മ രൂപീകരിച്ചത്. ആല്‍ബങ്ങള്‍, നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കുക. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് ആംലാ കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ‍.

കൂട്ടായ്മയുടെ ഭരണ സമിതി അംഗങ്ങളായി നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ.മാത്യു (പ്രസിഡന്റ്), നടിയും നർത്തകിയുമായ ഡോ.ചൈതന്യ ഉണ്ണി (സെക്രട്ടറി), നടൻ അഡ്വ.ഷാമോൻ അബ്‍ദുൾ റസാഖ് (ട്രഷറർ), സാജു സി.പി, ജോബിഷ് ലൂക്ക, ഇന്ദു എം.സുകുമാരൻ, തങ്കം ടി.സി, ഷാജി തെക്ക്നത്ത്, പോൾ ഷിബു, ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ, മോൻസി മാത്യു, പൗലോസ് പുന്നോർപ്പിള്ളിൽ, ജയലക്ഷ്മി തുടങ്ങിയവരെ തിരഞ്ഞെടുത്തു.

More Stories from this section

family-dental
witywide