
ഷിക്കാഗോയിൽ അന്തരിച്ച ആലപ്പുഴ വേഴപ്ര സ്വദേശിയും ഷിക്കാഗോയിലെ ആദ്യകാല മലയാളികളിൽ ഒരാളുമായ ജോസഫ് നെല്ലുവേലി (88, അപ്പച്ചായൻ)യുടെ സംസ്കാരം ജൂലൈ 19ന് ശനിയാഴ്ച.
വേക്ക് സർവീസ്: 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 8 വരെ നൈൽസ്, IL 60714-ലെ 8025 W ഗോൾഫ് റോഡിൽ സ്ഥിതി ചെയ്യുന്ന കൊളോണിയൽ ഫ്യൂണറൽ ഹോമിൽ നടക്കും. 8 മണിക്ക് പ്രാർഥന
സംസ്കാരം ജൂലൈ 19ന് ശനിയാഴ്ച: രാവിലെ 9.30ന് ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രലിൽ കുർബാന. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ഡെസ്പ്ലെയിൻസിലുള്ള ഓൾ സെയിൻ്റ്സ് സെമിത്തേരിയിൽ (ലേഡി ഓഫ് ഗ്വാഡലൂപ് ചർച്ചിന് സമീപം, 700 N റിവർ റോഡ്, ഡെസ് പ്ലെയ്ൻസ് , ഇല്ലിനോയ് )
ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം, മലയാളി സമൂഹത്തിന്റെ ഒത്തുചേരലുകളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ഏലിയമ്മ ജോസഫ് (കുട്ടിയമ്മ), മകൻ ജോ ജോസഫ്, മകൾ ജാൻസി നമ്പ്യാപറമ്പിൽ (ഡോ. ജോജി നമ്പ്യാപറമ്പിൽ, നോർത്ത് കരോലിന) എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ.
The funeral of Joseph Nelloveli will be held on Saturday, July 19th.