‘ദി ഗേൾ ഇൻ സ്കാർലെറ്റ് ഹിജാബ്’; സർഗ്ഗവേദിയുടെ അരങ്ങിൽ നോവൽ പ്രകാശനം

മേനാഹർ തോമസ്

ഇതിഹാസം സൃഷ്ടിച്ച് ‘സർഗ്ഗവേദി’ യിൽ ആദ്യമായി ഒരു ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരൻ സുരേഷ് കുമാർ രചിച്ച ‘ദി ഗേൾ ഇൻ സ്കാർലെറ്റ് ഹിജാബ്’ എന്ന ഹൃദയത്തിൽ തൊടുന്ന കൃതിയാണ് ജൂലൈ 20-ന് കേരള സെന്ററിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടത്. ശുദ്ധനോവൽ എന്നതിലുപരി, ചരിത്രപരമായ പശ്ചാത്തലത്തിൽ ഉറച്ച നിലപാട് അറിയിക്കുന്ന ഒരു കാവ്യരൂപമായാണ് ഈ കൃതി കണക്കാക്കുന്നത്.

പുതുതലമുറ മലയാള ഭാഷയിൽ നിന്ന് അൽപ്പം അകലുകയും, കുടിയേറി വരുന്നവരിൽ ഭൂരിഭാഗവും ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരുമാകുമ്പോൾ, ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യസൃഷ്ടികൾ വർദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. ഈ മാറ്റത്തിന്റെ ആദ്യപടിയായാണ് സുരേഷ് കുമാറിന്റെ ഈ പുസ്തകം പ്രകാശിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.

പുസ്തകപ്രകാശനച്ചടങ്ങിൽ നിരവധി പ്രമുഖർ ‘ദി ഗേൾ ഇൻ സ്കാർലെറ്റ് ഹിജാബ്’ എന്ന കൃതിയെക്കുറിച്ചും അതിന്റെ സാഹിത്യമൂല്യത്തെക്കുറിച്ചും ആഴത്തിൽ അഭിപ്രായപ്പെട്ടു. സർഗ്ഗവേദി പ്രതിനിധിയായി മനോഹർ തോമസ്, നോവലിന്റെ ഭാഷാശൈലിയെയും രചനാരീതിയെയും വിശദമായി വിശകലനം ചെയ്തു. രാജു തോമസ് കൃതിയെക്കുറിച്ചുള്ള വിശദമായ പഠനമാണ് അവതരിച്ചത്, കഥാപാത്രവിനിമയങ്ങളിലും പശ്ചാത്തല വ്യാഖ്യാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ചടങ്ങിൽ ഡോ. തോമസ് എബ്രഹാം, പ്രഫ. അമ്മിണി, സ്റ്റീഫൻ, അലക്സ് എസ്തപ്പാൻ, ജോസ് ചെരിപുരം, എൽസി യോഹന്നാൻ ശങ്കരത്തിൽ (ആലത്തൂർ), ഡോ. സയ്യിദ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്ത് പുസ്തകത്തെ ആസ്പദമാക്കി വിവിധതരം അഭിപ്രായങ്ങൾ പങ്കുവച്ചു. ഓരോരുത്തരും കൃതിയുടെ ഉള്ളടക്കഗൗരവത്തെയും പ്രസക്തിയെയും ചൂണ്ടിക്കാട്ടി പ്രസംഗിച്ചു.

More Stories from this section

family-dental
witywide