
വാഷിംഗ്ടണ്‍ : യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ആക്രമണം തുടരുന്നതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം എത്തി. യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് ട്രംപിന്റെ മ
ുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഹൂതികള്‍ക്കുമേല്‍ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്.