
അലാസ്‌ക : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാന ശ്രമങ്ങള്‍ക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ അലാസ്‌കയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശ്രദ്ധനേടി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്. ഇരു രാജ്യങ്ങളുടേയും ചര്‍ച്ചയ്ക്കുമുമ്പേ അദ്ദേഹത്തിന്റെ ലുക്കാണ് ചര്‍ച്ചയായത്.
സെര്‍ഗെയ് ലാവ്‌റോവ് യുഎസില്‍ എത്തിയത് ‘സിസിസിപി’ (C-C-C-P) എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ്. സിസിസിപി (CCCP) എന്നാല്‍ യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് (Union of Soviet Socialist Republics) AYhm bpFkvFkvBÀ (USSR) എന്നതിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ്.
മൂന്നര വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയത് 1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിനു മുന്‍പ്, സോവിയറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രെയ്ന്‍ എന്ന് ഓര്‍മ്മിച്ചിപ്പുകൊണ്ടായിരുന്നു. ആ ഓര്‍മ്മപ്പെടുത്തലായിരുന്നു സിസിസിപി എന്ന ചുരുക്കപ്പേരില്‍ ഉണ്ടായിരുന്നത്. സോവിയറ്റ് കാലഘട്ടത്തോടുള്ള ദേശീയതയുടെയും ഗൃഹാതുരത്വത്തിന്റെയും വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ടീ ഷര്‍ട്ട് ലാവ്‌റോവ് ധരിച്ചെത്തിയത് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.