യുക്രെയ്നെ പൂര്‍ണ്ണമായും ആക്രമിക്കുകയാണ്, വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിയില്ലെങ്കില്‍ റഷ്യയ്ക്ക് എതിരെ ഉപരോധമെന്ന് ട്രംപ്

വാഷിങ്ടന്‍: റഷ്യയ്ക്ക് എതിരെ ഉപരോധ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള ചര്‍ച്ച അലസിപ്പിരിയുകയും യുഎസ് റഷ്യയുമായി അടുക്കുന്നുവെന്ന അടക്കംപറച്ചിലിനുമിടയിലാണ് ട്രംപിന്റെ നീക്കം. റഷ്യയ്ക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും ഉയര്‍ന്ന താരിഫുകളും പരിഗണനയിലാണെന്നു ട്രംപ് പറഞ്ഞു.

യു്‌ക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ യുഎസ്, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ 21,000ത്തിലധികം ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

”യുദ്ധക്കളത്തില്‍ റഷ്യ ഇപ്പോള്‍ യുക്രെയ്നെ പൂര്‍ണ്ണമായും ആക്രമിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്കെ
തിരെ വലിയ തോതിലുള്ള ബാങ്കിങ് ഉപരോധങ്ങള്‍, താരിഫ് വര്‍ധന എന്നിവ പരിഗണനയിലാണ്. വളരെ വൈകുന്നതിന് മുന്‍പായി തന്നെ ചര്‍ച്ചയ്ക്ക് വരൂ” എന്ന് ട്രംപ് റഷ്യയ്ക്കു മുന്നില്‍ സ്വരം കടുപ്പിക്കുന്നു.