
ഹൂസ്‌റ്റൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വലത് കയ്യിലെ പാടുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മേക്കപ്പിന്റെ പാടുകൾ പോലെയുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. വാഷിങ്ടൻ ഡി.സിയിലെ പീപ്പിൾസ് ഹൗസ് എക്സിബിഷനിലും ഓവൽ ഓഫിസ് പരിപാടികളിലും ട്രംപിൻ്റെ കൈയ്യിലെ ഈ പാട് കണ്ടതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. സാമൂഹ്യമാധ്യമങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ, സൗന്ദര്യവർധനത്തിനുള്ള ശ്രമം തുടങ്ങിയ പല വാദങ്ങളാണ് ആളുകൾ ഉന്നയിക്കുന്നത്.
എന്നാൽ ഇടയ്ക്കിടെയുള്ള ഹസ്തദാനം മൂലമാണിതെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ആസ്പിരിൻ ഉപയോഗവും പ്രായവുമായി ബന്ധപ്പെട്ട രക്തചംക്രമണ പ്രശ്‌നവും കാരണം ഈ പാട് കൂടിയതാണെന്ന് അവർ വ്യക്തമാക്കുന്നത്. എന്നാൽ ഈ പാടിനെ കുറിച്ച് ട്രംപിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും പുതിയ മേക്കപ്പ്മാനെ വേണമെന്നൊക്കെയാണ് ആളുകൾ പറയുന്നത്.