വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള തൊഴിലാളി വിസകള്‍ യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു, കാരണം ഇന്ത്യക്കാരനായ ഡ്രൈവര്‍ വരുത്തെവെച്ച അപകടം

ഫ്‌ളോറിഡ: ഇന്ത്യക്കാരനായ ഡ്രൈവറുടെ അശ്രദ്ധമൂലം ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി യുഎസ്. വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള തൊഴിലാളി വിസകള്‍ യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീരുമാനം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് എക്സില്‍ പ്രഖ്യാപിച്ചത്. ‘യുഎസ് റോഡുകളില്‍ വലിയ ട്രാക്ടര്‍-ട്രെയിലര്‍ ട്രക്കുകള്‍ ഓടിക്കുന്ന വിദേശ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും അമേരിക്കന്‍ ട്രക്കര്‍മാരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുകയും ചെയ്യുന്നു,’ അദ്ദേഹം കുറിച്ചു.

ഓഗസ്റ്റ് 12-നാണ് ഫ്‌ളോറിഡയില്‍ മൂന്ന് പേരുടെ ജീവനെടുത്ത ട്രക്ക് അപകടമുണ്ടായത്. ആ സമയത്ത് ഇന്ത്യക്കാരനായ ഹര്‍ജിന്ദര്‍ സിംഗ് ആയിരുന്നു ഡ്രൈവര്‍. ഇയാള്‍ നിയമവിരുദ്ധമായി യുഎസില്‍ താമസിച്ചിവരുന്നതായാണ് പുറത്തുവന്ന വിവരം. 2018-ല്‍ ഇയാള്‍ നിയമവിരുദ്ധമായി മെക്‌സിക്കോ അതിര്‍ത്തി കടന്ന് കാലിഫോര്‍ണിയയില്‍ ഒരു കൊമേഴ്സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായി ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് പറയുന്നു.

നിയമം തെറ്റിച്ച് യു ടേണ്‍ എടുക്ക ഡ്രക്കിലേക്ക് ഒരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ, അനധികൃത കുടിയേറ്റക്കാരന്‍ അമേരിക്കന്‍ ജീവന്‍ അപഹരിച്ചെന്ന് കാട്ടി പ്രതിഷേധങ്ങള്‍ ഉയരുകയായിരുന്നു. പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക നീക്കം.

More Stories from this section

family-dental
witywide