
യുഎസ് സൈന്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സൈനിക പരേഡ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനമായ ജൂൺ 14 ന് നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ ഒരു “ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം” നടക്കുമെന്ന് ഒരു സൈനിക വക്താവ് പറഞ്ഞു, 6,600 സൈനികരും 150 വാഹനങ്ങളും 50 വിമാനങ്ങളും പരിപാടിയിൽ പങ്കെടുക്കും.
ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ആദ്യമായി ഒരു സൈനിക പരേഡ് നടത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഏകദേശം 90 മില്യൺ ഡോളർ ചെലവാകുമെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് അദ്ദേഹം ആ ആശയം ഉപേക്ഷിക്കുകയായിരുന്നു. ആ മോഹമാണ് ഇപ്പോൾ സാക്ഷാൽക്കരിക്കപ്പെടുന്നത്.
ട്രംപും എലോൺ മസ്‌ക് നടത്തുന്ന അദ്ദേഹത്തിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പും ഫെഡറൽ ഗവൺമെന്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര പ്രോഗ്രാമുകളെയും വെട്ടിക്കുറകയും പ്രതിരോധ വകുപ്പിലെ സാധാരണക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വലിയ തുക ചെലവിട്ട് ഈ പരേഡ് നടക്കുന്നത്.
The US Army’s 250th anniversary parade will be held on President Trump’s birthday














