H-1B വിസ ഫീസ് 100,000 ഡോളറാക്കിയ ട്രംപ് ഭരണകൂടത്തിനെതിരെ നിയമക്കുരുക്കുമായി യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ്; കേസ് ഫയൽ ചെയ്തു

വാഷിംഗ്ടണ്‍ : ഒരു ലക്ഷം ഡോളറാക്കി H-1B വീസ ഫീസ് ഉയര്‍ത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് കേസ് ഫയല്‍ ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഈ നീക്കം നിയമവിരുദ്ധമാണെന്നും വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് തൊഴിലുടമകള്‍ക്ക് തിരിച്ചടിയാണെന്നും കേസില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന എച്ച്1ബി വിസയുടെ ഫീസ് കഴിഞ്ഞ മാസമാണ് ട്രംപ് ഭരണകൂടം കുത്തനെകൂട്ടിയത്. അതി വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ മാത്രം നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കാനും അമേരിക്കന്‍ ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള നീക്കത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 നാണ്് ട്രംപ് H-1B വീസ അപേക്ഷകളില്‍ ഫീസ് 100,000 ഡോളറായി ഉയര്‍ത്തിയത്. വീസയ്ക്ക് നല്‍കേണ്ട ഉയര്‍ന്ന ഫീസ് പല തൊഴിലുടമകള്‍ക്കും, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അസാധ്യമാക്കുമെന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാദം.

The US Chamber of Commerce has filed a lawsuit against the Trump administration for raising the H-1B visa fee to $100,000.