ഷട്ട്ഡൗണ്‍ തുടര്‍ന്നാല്‍ വിമാന യാത്രികര്‍ക്ക് കടുത്തവെല്ലുവിളി ; സര്‍വ്വീസുകള്‍ 10 % കൂടി വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് ഗതാഗത സെക്രട്ടറി

വാഷിംഗ്ടണ്‍ : യുഎസ് ഷട്ട്അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ലെങ്കില്‍ വിമാന സര്‍വ്വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി. വിമാനങ്ങള്‍ 10 % കൂടി കുറയ്ക്കുമെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഗതാഗത സെക്രട്ടറി റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഈ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്നും അമേരിക്കക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലേക്ക് നമുക്ക് തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് എന്റെ പ്രതീക്ഷ,’ ഡഫി പറഞ്ഞു.

ഷട്ട്ഡൗണ്‍ തുടരുന്നതിനാല്‍ നിലവിലെ വിമാനയാത്രി തന്നെ കടുത്ത അസൗകര്യം സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് പുതിയ നീക്കം. വിര്‍ജീനിയയിലെ റൊണാള്‍ഡ് റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ശരാശരി നാല് മണിക്കൂര്‍ കാലതാമസവും അരിസോണയിലെ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 90 മിനിറ്റ് കാലതാമസവും ഷിക്കാഗോ, ഹ്യൂസ്റ്റണ്‍, ഓസ്റ്റിന്‍ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഏകദേശം ഒരു മണിക്കൂര്‍ കാലതാമസവുമുണ്ട്.

സര്‍ക്കാര്‍ അടച്ചുപൂട്ടലിനെത്തുടര്‍ന്ന് 40 പ്രധാന യു.എസ് വിമാനത്താവളങ്ങളിലെ വിമാന ശേഷി പരിമിതപ്പെടുത്തുകയാണ് എഫ്എഎ. ദിവസേനയുള്ള ആയിരക്കണക്കിന് വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കുമെന്ന് പ്രധാന എയര്‍ലൈനുകള്‍ അറിയിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച ഏകദേശം 1,000 വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറുകളിലെയും കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ പ്രശ്നങ്ങള്‍ കാരണം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ ഇപ്പോഴും വലിയ കാലതാമസം നേരിടുന്നുണ്ട്. മാത്രമല്ല, രാജ്യവ്യാപകമായി 16-ലധികം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സൗകര്യങ്ങളില്‍ വെള്ളിയാഴ്ച ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

The US Transportation Secretary said aviation services would be cut by another 10% if the shutdown continues.

Also Read

More Stories from this section

family-dental
witywide