ഇടയ്ക്കിടെ ഹസ്തദാനം നടത്തേണ്ടിവരുന്നതുകൊണ്ട് സംഭവിച്ചതാണ്, ട്രംപിൻ്റെ കയ്യിലെ പാട് ആരോഗ്യ പ്രശ്നമല്ലെന്ന് വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളേയും ഊഹാപോഹങ്ങളെയും തള്ളി പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.

ട്രംപിന്റെ വലതു കൈയിൽ കരിനീല നിറത്തിലുള്ള ചതവ് സോഷ്യൽ മീഡിയയും നിരീക്ഷകരും മാസങ്ങളായി ചർച്ച തുടരുന്ന വിഷയമാണ്. ഈ നിറവ്യത്യാസം മറയ്ക്കാൻ ട്രംപ് പലപ്പോഴും ചർമ്മത്തിന്റെ നിറവുമായി പൊരുത്തപ്പെടുന്ന മേക്കപ്പ് കൺസീലർ ഉപയോഗിക്കുന്നതായും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ അടുത്തിടെയായി മേക്കപ്പിനു പകരം കയ്യിൽ ബാൻഡേജുകളും സ്റ്റിക്കിംഗ് പ്ലാസ്റ്ററുകളും ഒട്ടിച്ചുവെച്ചതോടെ ട്രംപിൻ്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നു. ഇതോടെയാണ് പ്രസ് സെക്രട്ടറി ഒരു വിശദീകരണവുമായി എത്തിയത്.

ട്രംപിന്റെ തിരക്കേറിയ ഷെഡ്യൂളിനിടെ ഇടയ്ക്കിടെ ഹസ്തദാനം നടത്താറുള്ളതാണ് കയ്യിലെ നിറവ്യത്യാസമെന്ന് വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ സംസാരിച്ച പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. മറ്റ് ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി.

“പ്രസിഡന്റ് അക്ഷരാർത്ഥത്തിൽ നിരന്തരം ഹസ്തദാനം ചെയ്യുന്നു. ഓവൽ ഓഫീസ് ഗ്രാൻഡ് സെൻട്രൽ ടെർമിനൽ പോലെയാണ്. നിങ്ങളിൽ ആർക്കും ദിവസേന അറിയാവുന്നതിലും കൂടുതൽ ആളുകളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു.” അവർ പറഞ്ഞു.

മാത്രമല്ല, ട്രംപ് ദിവസേന ആസ്പിരിൻ കഴിക്കുന്നുണ്ടെന്നും ലെവിറ്റ് പറഞ്ഞു, ഇത് മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം ചതവുകൾക്ക് കാരണമാണെന്നും അവർ വെളിപ്പെടുത്തി. “അദ്ദേഹം ദിവസേന ആസ്പിരിൻ കഴിക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ശാരീരിക പരിശോധനകൾ മുമ്പ് പറഞ്ഞിട്ടുള്ള കാര്യമാണെന്നും നിങ്ങൾ കാണുന്ന ചതവിന് ഇതും കാരണമാകുമെന്നും” അവർ പറഞ്ഞു.

ഈ ആഴ്ച ആദ്യം ട്രൂത്ത് സോഷ്യലിൽ ട്രംപ് സംസാരിക്കുന്ന ഒരു വീഡിയോ വന്നിരുന്നു. ഇതേതുടർന്നാണ് ട്രംപിൻ്റെ കയ്യിലെ നിറവ്യത്യാസം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങിയത്. 79 കാരനായ തൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെതിരെയായിരുന്നു ഇത്. “ധാരാളം ഡോക്ടർമാരുടെയും വിദഗ്ധരുടെയും” മുന്നിൽ താൻ വീണ്ടും ഒരു “വൈജ്ഞാനിക പരിശോധന” നടത്തിയതായി ട്രംപ് തറപ്പിച്ചു പറയുകയും അതിൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് വ്യാജകാര്യങ്ങളാണ് പത്രം പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു. ഇത്തരം റിപ്പോർട്ടിംഗ് “രാജ്യദ്രോഹപരമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

The White House press secretary says the scar on Trump’s hand is not a health issue, but is caused by frequent handshakes.

More Stories from this section

family-dental
witywide