‘സ്ഥിരമായ സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല, സ്ഥിരമായ രാജ്യ താല്‍പ്പര്യങ്ങള്‍ മാത്രം’- ട്രംപിന്റെ തീരുവ ഭീഷണിക്ക് മറുപടിയുമായി രാജ്നാഥ് സിങ്ങ്

ന്യൂഡല്‍ഹി: തീരുവകാട്ടി ഇന്ത്യയുമായുള്ള പിരിമുറുക്കം അമേരിക്കന്‍ പ്രസിഡന്റ് വര്‍ദ്ധിപ്പിക്കുന്നതിനിടെ ഇന്ത്യക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സ്ഥിരമായ രാജ്യ താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

”ആഗോളതലത്തില്‍, ഇപ്പോള്‍ വ്യാപാരത്തിന് യുദ്ധസമാനമായ ഒരു സാഹചര്യമുണ്ട്,” യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയെ പരാമര്‍ശിച്ചുകൊണ്ട് സിംഗ് പറഞ്ഞു. വികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സംരക്ഷണവാദികളായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ” ഇന്ത്യ ആരെയും ശത്രുവായി കണക്കാക്കുന്നില്ല, സ്ഥിരമായ സുഹുത്തുക്കളുമില്ല. പക്ഷേ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല”- അദ്ദേഹം വ്യക്തമാക്കി. എന്‍ഡിടിവി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറക്കുമതി തീരുവ വര്‍ദ്ധിച്ചതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ വസ്തുക്കള്‍ തിരിച്ചടി നേരിടുന്നതിനിടെ ഇന്ത്യ തദ്ദേശി വത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎന്‍എസ് ഹിമഗിരി, ഐഎന്‍എസ് ഉദയഗിരി എന്നിവയുള്‍പ്പെടെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത രണ്ട് കപ്പലുകള്‍ കമ്മീഷന്‍ ചെയ്തതുള്‍പ്പെടെ തദ്ദേശീയവല്‍ക്കരണത്തില്‍ ഉണ്ടായ ഗണ്യമായ പുരോഗതിയും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ‘രാജ്യം ഇപ്പോള്‍ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിര്‍മ്മിക്കുന്നു. മറ്റൊരു രാജ്യത്തുനിന്നും യുദ്ധക്കപ്പലുകള്‍ വാങ്ങുന്നില്ലെന്നും ഇന്ത്യയില്‍ അവ നിര്‍മ്മിക്കുമെന്നും നാവികസേന പ്രതിജ്ഞയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധ സംവിധാനമായ സുദര്‍ശന്‍ ചക്ര ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Also Read

More Stories from this section

family-dental
witywide