വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അസാധാരണ നടപടി; തേവലക്കര സ്കൂൾ മാനേജ്‌മെന്റ് പിരിച്ചു വിട്ട്, ഭരണം സർക്കാർ ഏറ്റെടുത്തു

കൊല്ലം : കൊല്ലത്തെ തേവലക്കര സ്‌കൂളില്‍ വെച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ട് ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു.
മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടി.

സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്.
മാനേജരെ അയോഗ്യനാക്കുകയും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടതടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

More Stories from this section

family-dental
witywide