‘എപ്‌സ്റ്റൈന്‍റെ സാന്നിധ്യത്തിൽ ട്രംപ് തന്നെ കയറിപ്പിടിച്ചു’; യുഎസ് പ്രസിഡന്‍റിനെതിരെ ഗുരുതര ആരോപണവുമായി എപ്‌സ്റ്റൈന്‍റെ മുൻ കാമുകി

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ആരോപണവുമായി എപ്‌സ്റ്റൈന്‍റെ മുൻ കാമുകി സ്റ്റേസി വില്യംസ്. എപ്‌സ്റ്റൈന്‍റെ സാന്നിധ്യത്തിൽ ട്രംപ് തന്നെ കയറിപ്പിടിച്ചതായും സ്റ്റേസി ആരോപിക്കുന്നു. എന്നാൽ, ട്രംപ് ഈ ആരോപണം നിഷേധിച്ചു. 1990-കളിൽ ഏതാനും മാസങ്ങൾ എപ്‌സ്റ്റൈനുമായി സ്റ്റേസി പ്രണയത്തിലായിരുന്നു. ട്രംപ് അദ്ദേഹത്തിന്‍റെ ചങ്ങാതിയായിരുന്നു, അദ്ദേഹത്തിന്റെ വിങ്മാൻ ആയിരുന്നു – സ്റ്റേസി പറയുന്നു.

“ഞങ്ങൾ കണ്ടുമുട്ടുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യുമ്പോൾ ഓരോ തവണയും അദ്ദേഹം പരാമർശിച്ചിരുന്ന ഒരേയൊരു സുഹൃത്ത് ഡോണൾഡ് ആയിരുന്നു” അവർ കൂട്ടിച്ചേർത്തു. അവർ വളരെ അടുപ്പത്തിലായിരുന്നു. അവർ നല്ല കാര്യങ്ങൾക്കൊണ്ടായിരുന്നില്ല അടുപ്പത്തിലായിരുന്നതെന്നും സ്റ്റേസി പറഞ്ഞു. ട്രംപ് എപ്‌സ്റ്റൈൻ വിവാദത്തിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ശ്രമിക്കുമ്പോളാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.

2019-ൽ എപ്‌സ്റ്റൈൻ അറസ്റ്റിലായതിന് ശേഷം ട്രംപ് അദ്ദേഹത്തിൽ നിന്ന് അകലം പാലിച്ചിരുന്നു. എപ്‌സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട രേഖകൾ നീതിന്യായ വകുപ്പ് അവലോകനം ചെയ്യുകയും എപ്‌സ്റ്റൈൻ, ഗിസ്ലൈൻ മാക്സ്‌വെൽ എന്നിവരുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഗ്രാൻഡ് ജൂറി രേഖകൾ പുറത്തുവിടാൻ കോടതിയെ സമീപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്റ്റേസിയുടെ ഈ പരാമർശങ്ങൾ വരുന്നത്.

More Stories from this section

family-dental
witywide